കൊറോണ വാ​ക്സി​ൻ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കാമെന്ന ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ അഭിപ്രായം ; അന്വേഷണത്തിന് ഉത്തരവിട്ട് ബ്ര​സീ​ൽ സു​പ്രീംകോ​ട​തി

ബ്ര​സീ​ലി​യ: കൊറോണ വാ​ക്സി​ൻ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ബ്ര​സീ​ൽ സു​പ്രീം കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സെ​ന​റ്റ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യു​ടെ (സി​പി​ഐ) അ​ന്വേ​ഷ​ണ ക​ണ്ട​ത്ത​ലി​ലാ​ണ് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ ഡി ​മൊ​റേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് കൊറോണ വാ​ക്സി​ൻ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ബോ​ൾ​സോ​നാ​രോ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഫേ​സ്ബു​ക്കും യൂ​ട്യൂ​ബും ബോ​ൾ​സോ​നാ​രോ​യെ താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യി​രു​ന്നു. യു​കെ സ​ർ​ക്കാ​രി​നെ ഉ​ദ്ദ​രി​ച്ചാ​യി​രു​ന്ന ബോ​ൾ​സോ​നാ​രോ​യു​ടെ പ്ര​സ്താ​വ​ന.

യു​കെ​യി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത ആ​ളു​ക​ളി​ൽ എ​യ്ഡ്സ് ഉ​ണ്ടാ​കു​ന്ന​താ​യാ​ണ്- എ​ന്നാ​യി​രു​ന്നു ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. ഇ​തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന് വ​ന്ന​ത്.

കൊറോണ വ്യാ​പ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ൾ​സോ​നാ​രോ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് സെ​ന​റ്റ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം 1,300 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് സി​പി​ഐ ഒ​ക്ടോ​ബ​റി​ൽ ബ്ര​സീ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ (പി​ജി​ആ​ർ) ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു.