Home State കൊച്ചി മെട്രോയിൽ ഡിസംബർ അഞ്ചിന് സൗജന്യ യാത്ര

കൊച്ചി മെട്രോയിൽ ഡിസംബർ അഞ്ചിന് സൗജന്യ യാത്ര

0

കൊച്ചി: ഡിസംബർ അഞ്ചിന് ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അതിന് അവസരം നൽകാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here