തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ “ജൊവാദ് ‘ ചുഴലിക്കാറ്റ് രൂപപ്പെട്ടു. നിലവിൽ വിശാഖപട്ടണത്തു നിന്ന് 420 കിലോമീറ്റർ അകലെയും പാരദ്വീപിൽ നിന്ന് 650 കിലോമീറ്റർ അകലെയും ഗോപാൽപൂരിൽ നിന്ന് 530 കിലോമീറ്റർ അകലെയുമായി ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നു. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരാത്തെത്താൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഞായറാഴ്ചയോടെ ഒഡീഷയിലെ പുരി തീരത്ത് എത്തിച്ചേരാനും സാധ്യയുണ്ട്. തുടർന്ന് ഒഡീഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.