Home National ഡെൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

ഡെൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

0

ന്യൂഡെൽഹി: ഡെൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 9.5 കിലോ മയക്കുമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡെൽഹിയിലെ ഗിറ്റോർണി ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ രഞ്ജിത് റെയ്‌ന (51), ഗുൽഷൻ കുമാർ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച നിലയിലാണ് സംഘം ലഹരി കടത്തിന് ശ്രമിച്ചത്.

പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 50 ലക്ഷം രൂപ വിലവരും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here