പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ള്‍ പീ​പ്പി​ള്‍ റ​സ്റ്റ് ഹൗ​സു​ക​ളാ​ക്കിയപ്പോൾ സ​ര്‍​ക്കാ​രിന് ഒ​രു മാ​സം ല​ഭി​ച്ച​ത് 27,84,213 രൂ​പ

കോ​ഴി​ക്കോ​ട് : പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ള്‍ പീ​പ്പി​ള്‍ റ​സ്റ്റ് ഹൗ​സു​ക​ളാ​ക്കി മാ​റ്റി​യ​തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​രിന് ഒ​രു മാ​സം ല​ഭി​ച്ച​ത് 27,84,213 രൂ​പ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റ​സ്റ്റ് ഹൗ​സു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ട് ഇ​ന്നേ​ക്ക് ഒ​രു മാ​സം തി​ക​യു​മ്പോ​ഴാ​ണ് ഇ​ത്ര​യും തു​ക വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്.

ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ആ​രം​ഭി​ച്ച ന​വം​മ്പ​ര്‍ ഒ​ന്നു മു​ത​ല്‍ 30 വ​രെ 4604 ബു​ക്കിം​ഗ് ആ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. റ​സ്റ്റ് ഹൗ​സി​ല്‍ ഒ​രു മു​റി വേ​ണ​മെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന് പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യ​ത്.

ഇ​തു​വ​ഴി റ​സ്റ്റ് ഹൗ​സു​ക​ള്‍ കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​ക്കി മാ​റ്റു​ക​യെ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ല​വി​ലു​ള്ള സൗ​ക​ര്യം ന​ഷ്ട​പ്പെ​ടാ​തെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് ഏ​റ്റ​വും വ​ലി​യ അ​ക്ക​മെ​ഡേ​ഷ​ന്‍ സൗ​ക​ര്യം സ്വ​ന്ത​മാ​യി ഉ​ള്ള​ത്.

153 റ​സ്റ്റ് ഹൗ​സു​ക​ളി​ലാ​യി 1,151 മു​റി​ക​ളാ​ണു​ള്ള​ത്. പ​ല​തും ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ത്തു​മാ​ണ് ഉ​ള​ള​ത്. ഇ​വ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലേ​ക്കു മ​ന്ത്രി ഇ​ട​പെ​ട്ടു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റ​സ്റ്റ് ഹൗ​സു​ക​ളെ ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​രു​ന്നു.