Home State കളമശ്ശേരി മെട്രോ പാലത്തിന് കീഴിലുള്ള വിളക്ക് കാലിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത

കളമശ്ശേരി മെട്രോ പാലത്തിന് കീഴിലുള്ള വിളക്ക് കാലിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത

0

കൊച്ചി: കളമശ്ശേരിയിൽ കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. കളമശ്ശേരിയിലെ മെട്രോ പാലത്തിന് കീഴിലുള്ള വിളക്ക് കാലിൽ കാറിടിച്ചാണ് യുവതി മരിച്ചത്. അപകടത്തിൽ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. എന്നാൽ യുവതിയ്ക്കൊപ്പമുണ്ടായ യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് പോലീസിനെ സംശയത്തിലാക്കുന്നത്.

കാർ ഓടിച്ചിരുന്ന സൽമാൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതാണ് ദുരൂഹത ഉയർത്തുന്നത്.

എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാൾ കാറിൽ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സൽമാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സൽമാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു.

കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ മുങ്ങിയതാണോ കാണാതായതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാൾ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here