മുല്ലപ്പെരിയാർ; തമിഴ്നാടിന് ജലം നല്കി കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംയൂക്ത സമിതി

മേരികുളം : മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് ജലം നല്കി കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംയൂക്ത സമിതി. വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മേരികുളം സെന്റ് ജോർജ്‌ ദേവാലയ പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഏകദിന പ്രാർത്ഥന യജ്ഞമാണ് ഈ ആവശ്യം ഉന്നയിച്ചത്.

മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരള-തമിഴ്നാട് സർക്കാരുകളുടെയും, ഉന്നത ന്യായപീഠത്തിന്റെയും, സാങ്കേതിക വിദഗ്ദ്ധരുടെയും ഉചിതമായ പഠനത്തിലൂടെയും അവസരോചിത ഇടപെടലിലൂടെയും ജനലക്ഷങ്ങളുടെ ജീവനു സുരക്ഷ സാധ്യമാക്കുന്നതിനു വേണ്ടിയാണ് ക്രൈസ്തവ വിശ്വാസി സമൂഹത്തെ പങ്കെടുപ്പിച്ച് പ്രാർത്ഥന യജ്ഞത്തിന് ആഹ്വാനം ചെയ്തത്.

സമ്മേളനത്തിൽ ചെയർമാൻ ഫാ. ജോൺസൺ തേക്കടിയിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ ജസ്റ്റിൻ പള്ളി വാതുക്കൽ പ്രമേയം അവതരിപ്പിച്ചു.

ഫാ. വർഗ്ഗീസ് കുളംപള്ളിൽ, ഫാ. സെബാസ്റ്റ്യൻ വെച്ചു കരോട്ട് , മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ, കൺവീനർ കെ.എൻ മോഹൻദാസ് ,ജനറൽ സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിൻ, ഡിസിസി പ്രസിഡൻ്റ് സി.പി മാത്യൂ, , ഡോ.ജോർജ് വർഗ്ഗീസ് , സി.എസ് ഐ. ജില്ലാ ചെയർമാൻ റവ.ജസ്റ്റിൻ മണി, പാസ്റ്റർ ജയിംസ് പാണ്ടനാട്, പാസ്റ്റർ രാജു ആനിക്കാട്, റവ.കെ.എ ലൂക്കോസ് , റവ.മനോജ് ചാക്കോ, റവ.പി.എസ് ചാക്കോച്ചൻ, റവ. അനിൽ സി.മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം, റവ.നോബിൾ തെക്കേക്കര, ഗിന്നസ് സുനിൽ ജോസഫ്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.