പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പഞ്ചിമബംഗാള്‍ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പത്തനംതിട്ട നഗരത്തില്‍ രാത്രി ഒന്നോടെയാണ് സംഭവം.
പശ്ചിമ ബംഗാള്‍ സ്വദേശിയായ സുഫന്‍ ഹല്‍ദാര്‍ ആണ് പ്രതി. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
സുബോധ് റായിയും സുഫൻ ഹൽദാറും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നു. മദ്യപിച്ച ശേഷം ഇവർ തമ്മിൽ തർക്കമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.