Home State പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

0

പാലക്കാട്: പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം പാലക്കാട് എലപുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പോക്സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മറ്റി അറിയിച്ചു.

പ്രതിയെ റിമാന്റ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്കു കൈമാറിയിട്ടുണ്ടെന്ന് കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് അറിയിച്ചു.

പെണ്‍കുട്ടിയെ വശീകരിച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഒരാഴ്ച മുന്‍പാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here