Home State ആലപ്പുഴയില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

ആലപ്പുഴയില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

0

ആലപ്പുഴ: കലവൂർ കോർത്തുശ്ശേരിയിൽ അമ്മയെയും രണ്ട് മക്കളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനി രഞ്ജിത്(60) മക്കളായ ലെനിൻ(35) സുനിൽ(30) എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടത്.

തൂങ്ങിമരിച്ച നിലയിലായിരുന്നു ആനിയുടെ മൃതദേഹം. കിടപ്പുമുറിക്കുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലാണ് മക്കളെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രാഥമിക നടപടികൾ സ്വീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here