Home Local News ആഡംബര വിവാഹത്തിന്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച കോടികളുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു

ആഡംബര വിവാഹത്തിന്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച കോടികളുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു

0

ജയ്‌പുര്‍: ആഡംബര വിവാഹത്തിനായി പഞ്ചനക്ഷത്ര ഹോട്ടലില്‍ സൂക്ഷിച്ച രണ്ടു കോടിരൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. ജയ്‌പുരിലെ “ക്ലര്‍ക്‌സ് അമേര്‍” എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്‌ സംഭവം. മുംബൈ വ്യവസായിയായ രാഹുല്‍ ഭാട്ട്യയുടെ മകളുടെ വിവാഹത്തിനായി കൊണ്ടുവന്നതാണ്‌ ആഭരണങ്ങളും പണവും.

ഹോട്ടലിന്റെ ഏഴാം നിലയിലാണ്‌ ഭാട്ട്യയും കുടുംബവും കഴിഞ്ഞിരുന്നത്‌. മുറിയില്‍ സൂക്ഷിച്ച വജ്രാഭരണങ്ങളും 95,000 രൂപയുമാണ്‌ നഷ്‌ടപ്പെട്ടത്‌. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഹോട്ടലിലെ പുല്‍ത്തകിടിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു.

ഹോട്ടല്‍ അധികൃതരുടെ അറിവോടെയല്ലാതെ മോഷണം നടക്കുകയില്ലെന്നു പോലീസില്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ ഭാട്ട്യ ആരോപിച്ചു. അതേ സമയം ഇക്കാര്യം അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here