Home State മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിന് ഉപവാസ പ്രാർത്ഥനയജ്ഞം 30ന്

മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിന് ഉപവാസ പ്രാർത്ഥനയജ്ഞം 30ന്

0

കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകാൻ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ നവംബർ 30ന് ഏകദിന ഉപവാസ പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു. ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ‘ സംയുക്ത ക്രൈസ്തവ സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് പ്രാർത്ഥന യജ്ഞം.

ഇടുക്കി ചപ്പാത്ത് മേരികുളം സെന്റ് ജോർജ്‌ ദൈവാലയത്തിന്റെ പാരിഷ് ഹാളിൽ 30 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 വരെയാണ് പ്രാർത്ഥന. വിവിധ സെഷനുകളിലായി സഭാ മേലദ്ധ്യക്ഷ്യൻമാർ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കും.

കേരള-തമിഴ്നാട് സർക്കാരുകളുടെയും, ഉന്നത ന്യായപീഠത്തിന്റെയും, സാങ്കേതിക വിദഗ്ദ്ധരുടെയും ഉചിതമായ പഠനത്തിലൂടെയും തീരുമാനത്തിലൂടെയും ജനലക്ഷങ്ങളുടെ ജീവനു ഭീഷണിയായ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം സാധ്യമാക്കുന്നതിനു വേണ്ടിയാണ് പ്രാർത്ഥന യജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് എക്ലീഷിയ യുണൈറ്റഡ് ഫോറം ചെയർമാൻ
ഫാ. ജോൺസൺ തേക്കടിയിൽ, ജനറൽ സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here