തിരുവനന്തപുരം: സംസ്ഥാനത്തെ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം ഒറ്റത്തവണ സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബർ – നവംബർ മാസത്തിലെ പ്രകൃതിക്ഷോഭവും കൊറോണ ഉൾപ്പെടെയുള്ള പ്രതിസന്ധികളാൽ വലയുന്ന സാഹചര്യത്തിലാണ് മത്സ്യമേഖലയ്ക്ക് ഒരു കൈത്താങ്ങായി സഹായം നൽകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
1,59,48 മൽസ്യ തൊഴിലാളി കുടുംബങ്ങൾക്കാണ് 3000 രൂപ വീതം ഒറ്റത്തവണ സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 43.8 കോടി രൂപയാണ് ഇതിന് വേണ്ടി വരിക.