Home National സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു; ഒരാൾ മരിച്ചു

സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു; ഒരാൾ മരിച്ചു

0

ചെന്നൈ: സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് മൂന്ന് വീടുകൾ തകർന്നു. ഒരാൾ മരിച്ചു. മൂന്നു പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.

വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സേലത്തെ കരിങ്കൽ പെട്ടിയിലെ തെരുവിലാണ് സംഭവം. അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ടു വീടും തകർന്ന് നിലം പതിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ അഞ്ചുപേരെ സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുങ്ങിക്കിടക്കുന്നവരിൽ ഒരു കുട്ടിയും ഉണ്ട് എന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here