Home State ഇന്ധനവില കുറയ്ക്കാത്ത സിപിഎം കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് ആരെ ബോധ്യപ്പെടുത്താനെന്ന് കെ ബാബു

ഇന്ധനവില കുറയ്ക്കാത്ത സിപിഎം കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് ആരെ ബോധ്യപ്പെടുത്താനെന്ന് കെ ബാബു

0

കൊച്ചി: ഇന്ധനവില കുറയ്ക്കില്ലെന്ന് തീരുമാനിച്ച സിപിഎം ഇന്ധനവില കുറയ്ക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെതിരായി സമരം നടത്തുന്നത് ആരെ ബോധ്യപ്പെടുത്താൻ ആണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു എംഎൽഎ. സിപി എമ്മിന് ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ ചെയ്തപോലെ ഇന്ധന വില കുറച്ച് കേന്ദ്ര വിരുദ്ധ സമരം നടത്താനുള്ള ധാർമിക ശക്തി ആർജിക്കണം.

ബിജെപിയും സിപിഎമ്മും പരസ്പരം പഴിചാരി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഇന്ധന വില കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയും കേന്ദ്ര സർക്കാരിനെതിരായി “വഴിപാട്” സമരം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന നിലപാടിൽനിന്ന് സി പിഎം പിൻമാറണമെന്ന് കെ ബാബു ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here