Home State മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യയുടെ നിയമനം; ഗവർണർ കണ്ണൂർ വിസിയോട് വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യയുടെ നിയമനം; ഗവർണർ കണ്ണൂർ വിസിയോട് വിശദീകരണം തേടി

0

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ
വിവാദമായ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം സംബന്ധിച്ച പരാതികളിൽ വിശദീകരണം നൽകാൻ ഗവർണർ വിസിയോട് ആവശ്യപ്പെട്ടു.

യു ജി സി വ്യവസ്ഥ പ്രകാരമുള്ള അധ്യാപന പരിചയമില്ലാത്ത ഡോ. പ്രിയ വർഗീസിനെ ഇന്റർവ്യൂവിനുള്ള ഹ്രസ്വ പട്ടികയിൽ ഉൾപ്പെടുത്തി, ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ പിൻതള്ളി ഒന്നാം റാങ്ക് നൽകിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി ഉന്നയിച്ചിരുന്നു. യോഗ്യതയില്ലാത്ത നിയമനം റദ്ദാക്കണമെന്നും
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here