ഫ്രാന്‍സില്‍ ആശങ്കപരത്തി വീണ്ടും കൊറോണ തരംഗം

പാരീസ്‌: ഫ്രാന്‍സില്‍ കൊറോണയുടെ അഞ്ചാം തരംഗം ആശങ്കപരത്തി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്‌. പുതുതായി കൊറോണ ബാധിതരാകുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്‌ചയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളമാണെന്നത്‌ വൈറസ്‌വ്യാപനത്തിന്റെ തീവ്രതയിലേക്കു വിരല്‍ചൂണ്ടുന്നു.

പുതിയ കേസുകളുടെ ഏഴു ദിവസത്തെ ശരാശരി ശനിയാഴ്‌ച 17,153 ആയി. ഒരു ആഴ്‌ച മുമ്പ്‌ ഇത്‌ 9,458 ആയിരുന്നു. അഞ്ചാം തരംഗം അതിവേഗമാണു രാജ്യത്തെ ഗ്രസിക്കുന്നതെന്നു സര്‍ക്കാര്‍വൃത്തങ്ങളും ആരോഗ്യപ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

സാഹചര്യം അനുദിനം വഷളാകുകയാണെങ്കിലും രോഗികളില്‍ കൂടുതല്‍പേരും ആശുപത്രികളെ ആശ്രയിക്കുന്നില്ലെന്നത്‌ ആശ്വാസകരമാണ്‌. രാജ്യത്തെ വാക്‌സിനേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ട്‌.