ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോവലിസ്റ്റാകുന്നു. ആദ്യ നോവലായ ലാൽ സലാം ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന. മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്.
വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെ പോരാട്ടം നടത്തുന്നതിനിടെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുടെ കഥയാണ് ലാല്‍ സലാം.
2010 ഏപ്രിൽ മാസത്തിൽ ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിൽ 76 സിആര്‍പിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കൃതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.