തിരുവനന്തപുരം: ചലച്ചിത്ര നടി കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായം നൽകിയതിനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ. അവർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവർ അപേക്ഷിച്ചതിനാലാണ് സഹായം നൽകിയതെന്നും മന്ത്രി പറഞ്ഞു. കേരളം സംഗീത അക്കാദമി ചെയർപേഴ്സൺ കൂടിയാണ് കെപിഎസി ലളിത.
കെപിഎസി ലളിത നടിയാണെന്നും കലാകാരന്മാരെ കൈയൊഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്ത് വൻ വിവാദമായി മാറിയിരുന്നു. കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
കരൾ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ കെപിഎസി ലളിത. താരത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഈ അടുത്ത് ഏറ്റെടുത്തിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയായ ഈവ ശങ്കര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ഇവര്‍ക്ക് ചികില്‍സിക്കാന്‍ കാശില്ലേ എന്നും ചികിത്സ ചിലവ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ നടത്തേണ്ട ആവശ്യം എന്താണെന്നുമാണ് ഈവ ചോദിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇദ്ദേഹം നല്ലൊരു അഭിനേത്രിയാണ്,അസുഖം ഭേദമായി ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു..പക്ഷെ ഇവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പൊരുള്‍ മനസിലായിട്ടില്ല. ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ഇവര്‍ക്ക് ചികില്‍സിക്കാന്‍ കാശില്ലേ???
മകന്‍ നടനും സംവിധായകനുമാണ്,മാത്രമല്ല, മകനും മകളും സാമ്ബത്തിക ഭദ്രതയുള്ളവരാണ്.പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ സഹായം ഗവണ്മെന്റ് നല്‍കുന്നത്.
സിനിമക്കാരുടെ സംഘടനയായ അമ്മയോ അല്ലെങ്കില്‍ സഹായിക്കാന്‍ കഴിവുള്ള കോടിശ്വരന്മാരായ നടന്മാരും നടികളും ഉള്ളപ്പോള്‍ പാവപെട്ടവരുടെ നികുതി പണം എടുത്തു ധാനികയായ ഇവര്‍ക്കു നല്‍കേണ്ട കാര്യമെന്താണ്??കോവിഡ് എന്നാ മഹാ മാരിയിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്,
ഈ അവസ്ഥയില്‍ ജീവിക്കാന്‍ കഴിയാതെ മരുന്നോ ആഹാരമോ മേടിക്കാന്‍ കഴിവില്ലാത്ത ഒരുപാടു പേര്‍ വലയുന്നുണ്ട്. അവരോടൊന്നും തോന്നാത്ത എന്ത് മേന്മയാണ് നിങ്ങള്‍ ഇവരില്‍ കാണുന്നത്??എന്താണ് ഇവര്‍ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങള്‍ ഇവരില്‍ കാണുന്ന മേന്മ??
സിദ്ധാർഥ് ഭരതൻ , താങ്കള്‍ എന്റെ എഫ്ബി സുഹൃത്ത് ആണെന്നെനിക്കറിയാം, താങ്കളുടെ അമ്മയെ നോക്കാന്‍ താങ്കള്‍ പ്രാപ്തന്‍ അല്ല എന്നുണ്ടോ??? താങ്കള്‍ ഒന്ന് ചുറ്റിലും,ഒന്ന് കണ്ണോടിച്ചു നോക്ക്, വളരെയേറെ കഷ്ടപ്പെടുന്ന, നരകിച്ചു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങളെ കാണാം..താങ്കള്‍ ഇത് നിഷേധിക്കുന്നതാവും ഉചിതം..നികുതിയില്‍ നിന്നും നിങ്ങള്‍ക്കു വെച്ച് നീട്ടുന്ന ഈ കാശിനു ഓരോ പാവപെട്ട മനുഷ്യന്റെ വിയര്‍പ്പും കണ്ണീരും ഉണ്ട്…അത് മറക്കരുത്…
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിതയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെപിഎസി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ നേരത്തെ സമൂഹമാധ്യത്തിലൂടെ അറിയിച്ചിരുന്നു.
പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ലെന്നും നിലവില്‍ അമ്മ സുഖമായിരിക്കുന്നുവെന്നുമാണ് ദിവസങ്ങള്‍ക്കു മുന്‍പ് സിദ്ധാര്‍ഥ് അറിയിച്ചത്. കെപിഎസി ലളിതയെ ആശുപത്രിയിലേക്ക് മാറ്റിയതിന്‍റെ പിറ്റേദിവസമായിരുന്നു സിദ്ധാര്‍ഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോഗ്യപ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അഭിനയരംഗത്ത് സജീവമായി തുടരുകയായിരുന്നു കെപിഎസി ലളിത. ടെലിവിഷന്‍ സീരിയലുകളിലടക്കം അഭിനയിക്കുന്നുണ്ടായിരുന്നു.