Home State കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യത

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യത

0

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്ന് യെല്ലോ അലർട്ടുകളില്ല, ഇരട്ട ന്യൂനമർദ്ദം നിലവിലുണ്ടെങ്കിലും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അറബിക്കടലിൽ കർണാടക തീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിനാൽ കേരളത്തിൽ തീവ്ര മഴയ്‌ക്ക് സാദ്ധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കരതൊടുമെന്നാണ് വിലയിരുത്തൽ.

അതേസമയം ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷം പകുതി പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെ പെയ്തത് റെക്കോർഡ് മഴയാണ്. നവംബർ 15 വരെ കേരളത്തിൽ 833.8 മി.മി മഴയാണ് പെയ്തത്. രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം തുലാവർഷം വീണ്ടും ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here