മുംബൈ: വൈദ്യുതി ബിൽ അടയ്ക്കാതിരുന്ന പൂനെയിലെ 800ഓളം സർക്കാർ സ്കൂളുകളിലെ വൈദ്യുതിബന്ധം വിഛേദിച്ചു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഈ സ്കൂളുകളിലെ ഫ്യൂസ് ഊരിയത്. ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് ഈ സ്കൂളുകൾ ചേർന്ന് കുടിശ്ശിക വരുത്തിയ തുക.
“ജില്ലയിൽ 4600 സ്കൂളുകളുണ്ട്. ഇതിൽ 800 സ്കൂളുകളിലേക്കുള്ള വൈദ്യുതിബന്ധമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ആകെ കുടിശ്ശിക 2.28 കോടി രൂപയാണ്. ആ തുക നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക അടച്ചുതീർക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അനുമതി നൽകി.”- പൂനെ സില്ല പരിഷത് സിഇഓ ആയുഷ് പ്രസാദ് പറഞ്ഞു.