Home State പഴക്കടയിൽ പെരുമ്പാമ്പ്; ജീവനക്കാരന് കടിയേറ്റു

പഴക്കടയിൽ പെരുമ്പാമ്പ്; ജീവനക്കാരന് കടിയേറ്റു

0

കാഞ്ഞങ്ങാട്: പഴക്കടയിൽ കണ്ടപെരുമ്പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു. ഞായറാഴ്ച രാത്രിയാണ് അതിഞ്ഞാലിലെ പഴക്കടയിൽ പെരുമ്പാമ്പിനെ കണ്ടത്. ബൈക്കിന്റെ ഹെഡ്‌ലൈറ്റിലാണ് പെട്ടികൾക്കിടയിൽ പാമ്പ് ചുരുണ്ടുകിടക്കുന്നത് കണ്ടത്.

നാട്ടുകാരും ജീവനക്കാരും ഇതിനെ പിടികൂടി. ഇതിനിടയിലാണ് ജീവനക്കാരിലൊരാളായ കുശാൽനഗറിലെ സർഫുദ്ദീന്‌ (35) കൈക്ക് പാമ്പിൻ്റെ കടിയേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി. അവർ വനംവകുപ്പ്‌ ജീവനക്കാർ കാട്ടിലേക്കു വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here