Home Local News ബൈക്കിൽ പോകുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0

തൃശ്ശൂർ: ബൈക്കിൽ പോകുന്നതിനിടെ കടന്നൽ കുത്തേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) യാണ് മരിച്ചത്. ബൈക്കിൽ പോകുന്നതിനിടെ ഷാജിയെ കടന്നൽകൂട്ടം ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവാവ് ബൈക്കിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നലുകൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെ ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കടന്നൽക്കൂട് ഇളകിയതാകാം ആക്രമണത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ല. ബൈക്കിൽ നിന്ന് വീണ് യുവാവ് ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്.തുടർന്ന് നാലു മണിയോടെ മരണം സ്ഥിരീകരിച്ചു. പ്രദേശത്ത് ധാരാളം കടന്നലുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here