Home State കിഫ്ബി സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എന്തിനാണ് പൂഴ്ത്തിവെച്ചതെന്ന് സര്‍ക്കാര്‍ പറയണമെന്ന് വി.ഡി സതീശന്‍

കിഫ്ബി സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എന്തിനാണ് പൂഴ്ത്തിവെച്ചതെന്ന് സര്‍ക്കാര്‍ പറയണമെന്ന് വി.ഡി സതീശന്‍

0

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിണറായി സര്‍ക്കാര്‍ ജനങ്ങളോട് അത് തുറന്ന് സമ്മതിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പൂഴ്ത്തിയ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരമാണ് പുറത്തു വന്നത്. കിഫ്ബിയിലെ അഴിമതിയും നികുതി ചോര്‍ച്ചയും പിന്‍വാതില്‍ നിയമനവും സംബന്ധിച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ ഭയാനകമായ സ്ഥിതിയിലാണെന്ന് നിയമസഭയില്‍വെച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here