Home State കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഒളിവിലായ പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി ആർ ബിന്ദു

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഒളിവിലായ പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി ആർ ബിന്ദു

0

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രി ആര്‍ ബിന്ദു പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്. കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.

കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. അമ്പിളിയെ കൂടാതെ മറ്റൊരു ഭരണസമിതി അംഗത്തെയും മുഖ്യപ്രതി കിരണിനെയുമാണ് ഇനി പിടികൂടാനുള്ളത്. ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മന്ത്രി വിവാഹത്തില്‍ പങ്കെടുത്ത സംഭവം ചര്‍ച്ചയായെങ്കിലും മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്വന്തം മണ്ഡലത്തില്‍ നടന്ന വിവാഹമായതിനാലാണ് മന്ത്രി പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here