Home National സിനിമാ സ്റ്റൈലിൽ കവര്‍ച്ചാശ്രമം ചെറുത്ത് നടി ശാലു ചൗരസ്യ ; നടിക്ക് പരിക്ക്

സിനിമാ സ്റ്റൈലിൽ കവര്‍ച്ചാശ്രമം ചെറുത്ത് നടി ശാലു ചൗരസ്യ ; നടിക്ക് പരിക്ക്

0

ഹൈദരാബാദ്: കവര്‍ച്ചാശ്രമം ചെറുത്ത് ടോളിവുഡ് നടി ശാലു ചൗരസ്യ. സീനിമാ സ്റ്റൈൽ രം​ഗങ്ങളാണ് നടന്നത്. അക്രമണം ചെറുക്കുന്നതിനിടയിൽ നടിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപമായിരുന്നു നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. രാത്രി പാര്‍ക്കില്‍ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.

പാർക്കിലൂടെ നടക്കുന്നതിനിടെ നടിയ്ക്ക് നേരെ ഒരാൾ വരുകയും കൈയ്യിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നടി ചെറുത്തുനിന്നതോടെ മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. നടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.

ആക്രമണത്തില്‍ ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here