കോഴിക്കോട് : താമരശേരി അമ്പായത്തോട്ടില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്‌ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ദേശീയപാത 766 ൽ യുവതിയെ നായ്ക്കള്‍ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഉടമയായ റോഷന്‍ ഇത് കണ്ടിട്ടും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയത്. റോഷന്റെ വീട്ടിൽ വളർത്തുന്ന റോട്ട്‌വീലർ ഇനത്തിൽപ്പെട്ട മൂന്ന് നായകളാണ് സ്‌ത്രീയെ അക്രമിച്ചത്.
നാട്ടുകാർ കല്ലെറിഞ്ഞും അടിച്ചും നായകളെ മാറ്റിയാണ് ഫൗസിയയെ രക്ഷിച്ചത്. മാസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിൽ പ്രഭാകരൻ എന്നയാളെ നായ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് പൊലീസ് താക്കീത് നല്‍കിയിരുന്നതാണ്.