Home Local News മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു

മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു

0

ഭോപ്പാൽ: മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിയായ (12) അഫ്‌സൽ ഖാന് ആണ് പരിക്കേറ്റത്.ചതർപൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം കുട്ടിക്ക് റോഡറികിൽ നിന്ന് ബാറ്ററി ലഭിച്ചിരുന്നു. ബാറ്ററി വൈദ്യുതി വയറിൽ ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പൊട്ടിത്തെറിച്ച ബാറ്ററി കുട്ടിയുടെ വയറ്റിൽ തുളഞ്ഞു കയറി. അപകടത്തിൽ അഫ്‌സലിന്റെ കരളിനും മറ്റ് ചില ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. ജീവൻ നിലനിർത്താനായി പരാമവധി ശ്രമിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

മാലിന്യത്തിൽ നിന്നാണ് കുർറ ഗ്രാമാവാസിയായ അഫ്‌സലിന് ബാറ്ററി ലഭിച്ചത്. ബാറ്ററി വയറുമായി ഘടിപ്പിച്ചയുടനെ പൊട്ടിത്തെറി നടന്നതായി കുട്ടിയുടെ മാതാവ് റുഖ്‌സാർ പറയുന്നു. ഒരാഴ്ചയ്‌ക്കിടെ സമാനമായ രീതിയിൽ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here