മ​ണി​പ്പൂ​രി​ൽ ആ​സാം റൈ​ഫി​ൾ​സി​ലെ കേ​ണ​ലും കുടുംബവും കൊല്ലപ്പെട്ട സംഭവം; ഉത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് തീവ്രവാദി സം​ഘ​ട​ന​ക​ള്‍

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ൽ ആ​സാം റൈ​ഫി​ൾ​സി​നു നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കേ​ണ​ൽ വി​പ്ലവ് ത്രി​പാദി​യും കുടുംബവും കൊല്ലപ്പെട്ട സംഭവത്തിൻ്റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് തീവ്രവാദി സം​ഘ​ട​ന​ക​ള്‍. മ​ണി​പ്പൂ​ര്‍ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും മ​ണി​പ്പൂ​ര്‍ നാ​ഗാ പീ​പ്പി​ള്‍​സ് ഫ്ര​ണ്ടു​മാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​ത്.

ആ​സാം റൈ​ഫി​ൾ​സി​ന്‍റെ 46 വിം​ഗ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യു​ഹ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കേ​ണ​ൽ വി​പ്ലവ് ത്രി​പാദി​യും കുടുംബവും അടങ്ങിയ സം​ഘ​വു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​മ​ട​ക്കം നാ​ലു ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. വി​പ്ലവ് ത്രി​പ​ദി​യു​ടെ ഭാ​ര്യ​യും മ​ക​നും കൊ​ല്ല​പ്പെ​ട്ടു.

ജ​വാ​ന്മാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ​ക്കു അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. മ​ണി​പ്പൂ​രി​ലെ സൂ​ര​ജ് ച​ന്ദ് ജി​ല്ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ൾ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വാ​സ് ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ​മാ​യി അ​പ​ല​പി​ച്ചു.