നസീറിന്റെ പെൺവാണിഭ കേന്ദ്രത്തിലേക്ക് യുവതികളെയും ഇടപാടുകാരെയും എത്തിക്കുന്നത് സീനത്ത്; കൽക്കട്ട സ്വദേശികളും സംഘത്തിൽ

കോ​ഴി​ക്കോ​ട്​: നഗ​ര​ത്തി​ൽ കെ നസീർ എന്നയാൾ വീട് വാടകയ്ക്ക് എടുത്ത് നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തിലേക്ക് പെ​ൺ​ കുട്ടികളെ എത്തിച്ചിരുന്നത് മധ്യവയസ്ക. പെൺവാ​ണി​ഭം ന​ട​ത്തി​യ​ മൂ​ന്ന്​ സ്​​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്​ വാ​ട​ക​ക്കെ​ടു​ത്ത്​ സ്ത്രീകളെ ഇടപാടുകാർക്ക് നൽകിയിരുന്ന അഞ്ചം​ഗ സംഘമാണ് അറസ്റ്റിലായത്. ഇരകളായ രണ്ട് യുവതികളെയും ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ന​ട​ത്തി​പ്പു​കാ​ര​നാ​യ ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി കെ. ​ന​സീ​ർ (46), സ​ഹാ​യി കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി വി​നോ​ദ്‌​രാ​ജ് (42), ഏ​ജ​ൻ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ചേ​രി സ്വ​ദേ​ശി സീ​ന​ത്ത് (51), ഇ​ട​പാ​ടു​കാ​രാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി അ​ൻ​വ​ർ (23), താ​മ​ര​ശ്ശേ​രി ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ൻ (32) എ​ന്നി​വ​രു​ടെ അ​റ​സ്​​റ്റാ​ണ്​ പൊ​ലീ​സ്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റു ര​ണ്ടു​പേ​ർ ഇ​ര​ക​ളാ​​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

കെ നസീർ എന്നയാൾ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്ന് മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടില്‍ നടത്തിയ റെയ്ഡിലാണ്‌ പ്രതികള്‍ പിടിയിലായത്. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലു, എസ്‌ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

കേന്ദ്രത്തിലുണ്ടായിരുന്ന കൊൽക്കത്ത, കോഴിക്കോട് സ്വദേശികളായ സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി. കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം. ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക അക്രമത്തിലേക്ക് നയിക്കുന്ന സംഭവവും അടുത്തിടെ സംസ്ഥാനത്തുണ്ടായിരുന്നു.

കോട്ടയം നഗരത്തില്‍ അടുത്തിടെ ഇത്തരത്തിലുള്ള അക്രമ സംഭവം നടന്നിരുന്നു. കോട്ടയം നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സാൻ ജോസഫിനെയും അമീർഖാനെയും അക്രമിച്ച കേസില്‍ പൊൻകുന്നും സ്വദേശിയായ അജമലും മല്ലപ്പളളി സ്വദേശിനിയായ സുലേഖയും അറസ്റ്റിലായിരുന്നു.

ഒരു സംഘത്തിലായിരുന്നവര്‍ പിരിഞ്ഞ് വ്യത്യസ്ത സംഘങ്ങളായതോടെ ഇടപാടുകാര്‍ രണ്ട് സ്ഥാപനങ്ങളിലേക്കും എത്തിയതിനേക്കുറിച്ചുള്ള തര്‍ക്കമായിരുന്നു അക്രമത്തിലേക്ക് നയിച്ചത്. മുന്‍ പങ്കാളിയെ ആക്രമിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. കൊറോണ കാലത്ത് ഹോം സ്റ്റേകളുടെ മറവിലും പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.