ആ​സാം റൈ​ഫി​ൾ​സി​നു നേ​രേ വ​ൻ ഭീ​ക​രാ​ക്ര​മ​ണം; കേ​ണ​ൽ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു

ഗോ​ഹ​ട്ടി: ആ​സാം റൈ​ഫി​ൾ​സി​നു നേ​രേയുണ്ടായ വ​ൻ ഭീ​ക​രാ​ക്ര​മ​ണത്തിൽ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. 46 അസം റൈഫിള്‍സ് ആ​സാം റൈ​ഫി​ൾ​സി​ന്‍റെ 46 വിം​ഗ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ വിപ്ലബ് ത്രിപാദിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു.

ആക്രമണത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.

മ​ണി​പ്പൂ​രി​ലെ സൂ​ര​ജ് ച​ന്ദ് ജി​ല്ല​യി​ലൂ​ടെ സ​ഞ്ചരി​ക്കു​ന്പോ​ൾ രാ​വി​ലെ പ​ത്തോ​ടെ​യാ​യിരുന്നു ആ​ക്ര​മണം. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. തീവ്രവാദിസം​ഘ​ട​ന​ക​ളൊ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വാ​സ് ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ​മാ​യി അ​പ​ല​പി​ച്ചു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈറൺ സിംഗും അപലപിച്ചു.