സുകുമാരക്കുറുപ്പ് പതറി; സഹായം തേടി ആൽബിനെ സമീപിച്ചു; സംഭവം മാറിമറിഞ്ഞേനെയെന്ന് മാത്യു ആൽബിൻ

ആലപ്പു​ഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ തനിക്ക് അറിയാമായിരുന്നെന്നും സഹായം തേടി കുറുപ്പ് തന്നെ സമീപിച്ചിരുന്നുവെന്നും പു​ന്ന​പ്ര ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ. കുറുപ്പ് പറഞ്ഞതനുസരിച്ച് താൻ ചെയ്തിരുന്നെങ്കിൽ സംഭവം മാറി മറിഞ്ഞേനെയെന്ന് ആൽബിൻ. 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു ന​ട​ന്ന ​സം​ഭ​വം ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഇന്നും കൃത്യമായി ഓ​ർ​ക്കുന്നു. ഇ​ന്ന​ത്തെ ബ്ര​ദ​ർ ആ​ൽ​ബി​ൻ അ​ക്കാ​ല​ത്തു വെ​ട്ടും കു​ത്തും ഗു​ണ്ടാ​യി​സ​വും തൊ​ഴി​ലാ​ക്കി ന​ട​ന്ന ഇ​റ​ച്ചി ആ​ൽ​ബി​നാ​യി​രു​ന്നു. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യെ വെ​ല്ലു​ന്ന ക​ഥ മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്നതിങ്ങനെ,

അ​ബു​ദാ​ബി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന സു​കു​മാ​ര​ക്കു​റു​പ്പ് നാ​ട്ടി​ൽ വ​ന്ന​തി​നു ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​നു കി​ഴ​ക്കു​വ​ശ​ത്ത് വീടുവയ്ക്കാൻ സ്ഥിരമായി എത്തിയിരുന്നു. നാ​ട്ടി​ൽ വ​ള​രെ മാ​ന്യ​ൻ. തെ​രു​വ് ഗു​ണ്ട​യാ​യി കൊ​ണ്ടും കൊ​ടു​ത്തും പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി ആ​ൽ​ബി​നും പു​രു​ഷ​നു​മ​ട​ങ്ങി​യ സം​ഘം നാ​ട്ടി​ൽ വാ​ഴു​ന്ന കാ​ലം.

ആൽബിൻ സംഘം വണ്ടാനത്തെ കു​റു​പ്പി​ന്‍റെ അ​യ​ൽ​വാ​സി​യും മ​റ്റു ചി​ല​രു​മാ​യി ത​ല്ലു​ണ്ടാ​ക്കി. ഇ​തി​ൽ ചി​ല​ർ​ക്കു വെ​ട്ടേ​റ്റു. അ​ടു​ത്ത ദി​വ​സം സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൽ​ബി​നെ​തി​രേ പു​ന്നപ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ക മൂ​ത്ത മാ​ത്യു ആ​ൽ​ബി​ൻ രാ​ത്രി കു​റു​പ്പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്നു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി നാ​ട്ടു​കാ​രെ വി​റ​പ്പി​ച്ചു.

ആ​ൽ​ബി​ന്‍റെ ച​ങ്കൂ​റ്റ​ത്തി​നും ക​ര​ളു​റ​പ്പി​നും മു​ന്നി​ൽ കു​റു​പ്പ് പ​ത​റി. ആ ​സ​മ​യ​ത്തു മൃ​ത​ദേ​ഹം ക​ത്തി​ച്ചു വി​ദേ​ശ​ത്തു​നി​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു സു​കു​മാ​ര​കു​റു​പ്പ്. അ​ങ്ങ​നെ​യാ​ണ് മ്യ​ത​ദേ​ഹ​ത്തി​ന് ആ​ൽ​ബി​ന്‍റെ സ​ഹാ​യം തേ​ടാ​നു​ള്ള ചി​ന്ത കു​റു​പ്പി​ന്‍റെ മ​ന​സി​ൽ ഉ​ദ​യം ചെ​യ്ത​ത്. ആ ​സ​മ​യ​ത്തു പോ​ലി​സി​നെ ഭ​യ​ന്ന് ആ​ൽ​ബി​ൻ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത് പ​ല​പ്പോ​ഴും ആ​ല​പ്പു​ഴ വ​ലി​യ ചു​ടു​കാ​ട്ടി​ലാ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം കു​റു​പ്പ് ആ​ൽ​ബി​നെ തേ​ടി​യെ​ത്തി. കാ​ര്യ​ങ്ങ​ൾ വി​വ​രി​ച്ചു. പ​ഴ​ക്ക​മി​ല്ലാ​ത്ത ബോ​ഡി എ​ത്തി​ച്ചു ന​ൽ​ക​ണം. കൈ​നി​റ​യെ പ​ണ​വും വി​ദേ​ശ​ത്തു ജോ​ലി​യും വാ​ഗ്ദാ​നം ന​ൽ​കി. തു​ട​ർ​ന്നു തോ​ട്ട​പ്പ​ള്ളി ക​ൽ​പ്പ​ക​വാ​ടി​യി​ലെ ഷാ​പ്പി​ലി​രു​ന്നു ച​ർ​ച്ച ന​ട​ത്തി. മൂ​ക്ക​റ്റം മ​ദ്യ​പി​ച്ചു.

ത​ന്നെ നി​ര​ന്ത​രം പോ​ലീ​സി​ന് ഒ​റ്റു​കൊ​ടു​ക്കു​ന്ന പ​റ​വൂ​ർ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി മ്യ​ത​ദേ​ഹം സു​കു​മാ​ര​കു​റു​പ്പി​നു കൈ​മാ​റാ​നാ​യി​രു​ന്നു ആ​ൽ​ബി​ന്‍റെ പ്ലാ​ൻ. ഇ​തി​നു​ള്ള അ​ഡ്വാ​ൻ​സും വാ​ങ്ങി സ​മ​യ​വും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, മ​ദ്യ​ല​ഹ​രി മൂ​ത്ത​തോ​ടെ ആ​ൽ​ബി​ൻ ഇ​തെ​ല്ലാം മ​റ​ന്നു പോ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം കൊ​ല്ലം ക​ള്ളി​ക്കാ​ട് ക​ട​പ്പു​റ​ത്തു മ​റ്റൊ​രു അ​ടി​പി​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ൽ​ബി​നും സം​ഘ​വും ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു പോ​യി​രു​ന്നു. പ​റ​ഞ്ഞ സ​മ​യ​ത്തു കു​റു​പ്പ് ആ​ൽ​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഭ​ർ​ത്താ​വ് ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ആ​ൽ​ബി​ന്‍റെ ഭാ​ര്യ മേ​രി ന​ൽ​കി​യ​ത്.

അ​വി​ടെ​നി​ന്നു മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ഭാ​ഗ​ത്തു​വ​ച്ച് ഫി​ലിം റെ​പ്ര​സ​ന്‍റേ​റ്റീ​വാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ചാ​ക്കോ​യെ കാ​റി​ൽ ലി​ഫ്റ്റ് ന​ൽ​കി ക​യ​റ്റു​ന്ന​ത്. അ​തു ചാ​ക്കോ​യു​ടെ അ​ന്ത്യ യാ​ത്ര​യാ​യി​രു​ന്നെ​ന്നു​വെ​ന്ന് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഏറെ സങ്കടത്തോ​ടെ പ​റ​യു​ന്നു.

സു​കു​മാ​ര​കു​റു​പ്പു ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ൽ ഏ​ക​ദേ​ശം 75 വ​യ​സി​നു മേ​ൽ വ​രു​മെ​ന്നാ​ണ് മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടാം പ്ര​തി​യും മൂ​ന്നാം പ്ര​തി​യും ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ട​യ്ക്കു ര​ണ്ടാം പ്ര​തി തൂ​ങ്ങി മ​രി​ച്ചു.