Home National ‘മിസ്റ്റര്‍ 56 ഇഞ്ചിന് പേടി’; ചൈന അതിര്‍ത്തി വിഷയത്തില്‍ മോദിയെ ലക്ഷ്യം വച്ച്‌ രാഹുല്‍

‘മിസ്റ്റര്‍ 56 ഇഞ്ചിന് പേടി’; ചൈന അതിര്‍ത്തി വിഷയത്തില്‍ മോദിയെ ലക്ഷ്യം വച്ച്‌ രാഹുല്‍

0

ന്യൂഡെൽഹി: രാജ്യസുരക്ഷ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും വ്യത്യസ്ത അഭിപ്രായം എന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കൂടിയാണ് രാഹുലിന്‍റെ വിമര്‍ശനം. ‘കേന്ദ്രസര്‍ക്കാറിന്‍റെ നയരാഹിത്യവും, മിസ്റ്റര്‍ 56 ഇഞ്ചിന്‍റെ പേടിയും കാരണം നമ്മുടെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകുന്നു. കേന്ദ്രസര്‍ക്കാര്‍ അസത്യം പറയുമ്പോള്‍ അതിര്‍ത്തി കാക്കുന്ന സൈനികരെ സംബന്ധിച്ചാണ് എന്‍റെ ചിന്ത’- രാഹുല്‍ വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ച അഭിപ്രായത്തില്‍ പറയുന്നു.

വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും ചൈന അതിര്‍ത്തി വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here