ന്യൂഡെൽഹി: കേരളം, ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ബംഗാളിൽ മാത്രം ബിജെപി 151 കോടി രൂപ ചെലവഴിച്ചു. ഒറ്റ സീറ്റിലും വിജയിക്കാത്ത കേരളത്തിൽ ബിജെപി 29.24 കോടി രൂപയാണു ചെലവിട്ടത്. ആസാമിൽ 43.81 കോടി രൂപയും തമിഴ്നാട്ടിൽ 22.97 കോടി രൂപയും പുതുച്ചേരിയിൽ 4.79 കോടി രൂപയും ബിജെപി പ്രചാരണത്തിനായി മുടക്കി.
ബംഗാളിൽ ബിജെപിയേക്കാൾ കൂടുതൽ തുക ചെലവിട്ടത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ്-154.28 കോടി രൂപ.