Home National രാജസ്ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

രാജസ്ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

0

ജയ്പൂർ: രാജസ്ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് പൂർണമായും കത്തിയമർന്നു. ബുധനാഴ്ച രാവിലെ ബാർമർ-ജോദ്പുർ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

രാവിലെ പത്ത് മണിയോടെ ബലോത്രയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ കയറിവന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിൽ തീപടർന്നുവെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബസ് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 25 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here