കെ പി എ സി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ത്ഥ്

കൊച്ചി: അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചിരിക്കുകയാണ് കെ പി എ സി ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ്. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു.

കരള്‍ രോഗത്തെ തുടര്‍ന്ന് നടി കെ പി എ സി ലളിത പത്ത് ദിവസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം നടിയെ തൃശൂരിലെ ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ കുറച്ചുകാലമായി കെ പി എ സി ലളിതയെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.ക​ര​ള്‍​ ​മാ​റ്റി​വ​യ്ക്കു​ക​യാ​ണ് ​പ​രി​ഹാ​ര​മെ​ങ്കി​ലും​ ​പ്രാ​യ​വും​ ​മ​റ്റു​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളും​ ​ക​ണ​ക്കിലെടുത്തേ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ.