Home State ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയി; ഒരാൾ കൊല്ലപ്പെട്ടു

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയി; ഒരാൾ കൊല്ലപ്പെട്ടു

0

ന്യൂ ഡെൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

പാക് നാവികസേനാംഗങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൂചന.

ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. ജൽപാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here