Home Local News എഴുപതുകാരനായ അയൽവാസി വേലിപ്പത്തലിന് തല്ലി; പതിനഞ്ചുകാരന്റെ കണ്ണിന്‌ ഗുരുതര പരിക്ക്

എഴുപതുകാരനായ അയൽവാസി വേലിപ്പത്തലിന് തല്ലി; പതിനഞ്ചുകാരന്റെ കണ്ണിന്‌ ഗുരുതര പരിക്ക്

0

ആലപ്പുഴ: അയൽവാസിയുടെ മർദ്ദനത്തിൽ കണ്ണിന്‌ ഗുരുതര പരിക്കേറ്റ പതിനഞ്ചുകാരനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകന്റെ അരുൺകുമാറിനാണ് പുറത്തും കണ്ണിന്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്‌.

പല്ലന മുണ്ടാൻപറമ്പ് കോളനിയിലെ ശാർങ്ങധരനാണ് (70) വേലിപ്പത്തൽ ഉപയോഗിച്ച് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ച്‌ പരിക്കേൽപ്പിച്ചത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അയൽവാസികളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ശാർങ്ങധരന്റെ ചെറുമക്കളുമുണ്ടായിരുന്നു.

ശാർങ്ങധരന്റെ ചെറുമക്കളെ അടിച്ചു വീട്ടിൽകൊണ്ടുപോയശേഷം തിരിച്ചുവന്ന്‌ ഒരുകാരണവുമില്ലാതെ അരുൺകുമാറിനെയും കയ്യേറ്റം ചെയ്യുകയായിരുന്നുവത്രേ. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ച്‌ ചികിത്സ നൽകി വീട്ടിലെത്തിച്ചെങ്കിലും കുട്ടിയുടെ നില രാത്രിയോടെ വഷളായി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here