ഹ​രി​യാ​ന​യി​ൽ ബി​ജെ​പി എം​പി രാം ​ച​ന്ദ​ർ ജംഗ്ര​യു​ടെ വാ​ഹ​നം ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ക്കാ​ർ തക​ർ​ത്തു

ചണ്ഡിഗഢ്: ഹ​രി​യാ​ന​യി​ൽ ബി​ജെ​പി എം​പി രാം ​ച​ന്ദ​ർ ജം​ഗ്ര​യു​ടെ വാ​ഹ​നം ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്തു. ഹി​സാ​ർ ജി​ല്ല​യി​ൽ ഒ​രു ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​മ​ര​ക്കാ​ർ രാം ​ച​ന്ദ​റി​നെ വ​ള​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും ചെ​യ്തു.

സ​മ​ര​ക്കാ​രെ പോ​ലീ​സ് പി​രി​ച്ചു​വി​ടാ​ൻ ന​ട​ത്തി​യ ശ്ര​മം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി. ഇ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്ത​ത്. രാം ​ച​ന്ദ​ർ എ​ത്തു​മെ​ന്ന​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ക​ർ​ഷ​ക​രെ ത​ട​യാ​ൻ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.