തിരുവനന്തപുരം : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലൻ. 33ാമത് അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2014ലെ തോമസ് & യൂബര്‍ കപ്പില്‍ വെങ്കലം, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, സ്പാനിഷ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ന്യൂസിലാന്‍ഡ് ഓപ്പണ്‍, റഷ്യന്‍ ഓപ്പണ്‍, ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ടാറ്റ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് തുടങ്ങിയവയില്‍ നിരവധി മെഡലുകള്‍ അപര്‍ണ നേടിയിട്ടുണ്ട്.
ജോസ് ജോര്‍ജ് ഐപിഎസ് ചെയര്‍മാനും , അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി. ദേവപ്രസാദ് എന്നിരടങ്ങുന്ന കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത് .