Home State പാനൂരിൽ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

പാനൂരിൽ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

0

പാനൂര്‍: ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ഓട്ടോ ഡ്രൈവറായ മൊട്ടേമ്മല്‍ ആഷിക്കിനാണ് വെട്ടേറ്റത്. വൈദ്യര്‍ പീടിക – കൂറ്റേരി കനാല്‍ റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്. രണ്ട് ആക്ടീവ സ്കൂട്ടറില്‍ എത്തിയ നാലുപേര്‍ കൂറ്റേരി ഭാഗത്തു നിന്ന് വൈദ്യര്‍ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച്‌ കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയായിരുന്നു.

ആഷിക്കിന് പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. നാട്ടില്‍ സ്വതന്ത്ര്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിജെപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here