Home State കൊറോണ തീര്‍ന്നാലുടന്‍ പബ്ബ്; ഐടി പാര്‍ക്കുകളിലെ പോരായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കൊറോണ തീര്‍ന്നാലുടന്‍ പബ്ബ്; ഐടി പാര്‍ക്കുകളിലെ പോരായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ പബ്ബിന്റെ കുറവ് കൊറോണ തീര്‍ന്നാലുടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറ‌ഞ്ഞു.

ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി എത്തുന്ന വിവിധ കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കുറവ് പബ്ബുകള്‍ ഇല്ലെന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച്‌ ആലോചന നടത്തിയിരുന്നെങ്കിലും കൊറോണ മൂലം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല.

കൊറോണ വ്യാപനം കുറയുന്ന മുറയ്ക്ക് ഐടി പാര്‍ക്കുകളില്‍ പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here