ആധാർ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി വ​രെ പി​ഴ​യീ‌​ടാ​ക്കും; നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കർശന ന​ട​പ​ടിക്ക് അനുമതി

ന്യൂ​ഡെൽ​ഹി: ആധാർ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വ​രെ പി​ഴ​യീ‌​ടാ​ക്കും.ആ​ധാ​ർ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​രം യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്ക് (യു​ഐ​ഡി​എ​ഐ)​ന​ൽ​കി കേ​ന്ദ​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ത്ത് വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത പ​രി​ച​യ​മു​ള്ള ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ത​ല ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും യു​ഐ​ഡി​എ​ഐ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ട് 2019ലാ​ണ് ബി​ല്ല് പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യ​ത്. എ​ന്നാ​ൽ യു​ഐ​ഡി​എ​ഐ അ​ധി​കാ​രം ന​ല്‍​കു​ന്ന വി​ജ്ഞാ​പ​നം ഇന്നലെയാണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

പി​ഴ വി​ധി​ക്കു​ന്ന​തി​ന് മു​ന്‍​പ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ നോ​ട്ടീ​സ് ന​ല്‍​ക​ണം. അ​വ​രു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​തി​ന് മാ​ത്ര​മേ പി​ഴ ചു​മ​ത്താ​ന്‍ പാ​ടു​ള്ളു​വെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ങ്ങ​നെ ഈ​ടാ​ക്കു​ന്ന പ​ണം യു​ഐ​ഡി​എ​ഐ​യു​ടെ ഫ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ർ​ദേ​ശി​ക്കു​ന്നു.