Home National വീണ്ടും ഇരുട്ടടി; പാചകവാതക വില കുത്തനെ കൂട്ടി

വീണ്ടും ഇരുട്ടടി; പാചകവാതക വില കുത്തനെ കൂട്ടി

0

ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്. ഡെൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു.

ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി. കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിൻറെ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.

രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here