റേഷൻകാർഡുകൾ ഇനി എടിഎം കാർഡിന്റെ രൂപത്തിൽ ഉടൻ

തിരുവനന്തപുരം: റേഷൻകാർഡുകൾ എടിഎം കാർഡിന്റെ രൂപത്തിൽ ഇനി എത്തും. അക്ഷയ കേന്ദ്രം വഴിയാണ് പുതിയ റേഷൻ കാർഡുകൾ ലഭിക്കുക. അക്ഷയ കേന്ദ്രത്തിൽ ഇത്തരത്തിൽ കാർഡ് ലഭിക്കാൻ 65 രൂപയാണ് അടെക്കേണ്ടത്. അതേസമയം, സർക്കാരിലേക്ക് ഇതിനു ഫീസ് അടക്കേണ്ടെന്നും ഉത്തരവിൽ പറയുന്നു.

നിലവിൽ ബുക്ക് രൂപത്തിലാണ് റേഷൻ കാർഡുകൾ. ഇതാണ് ഇനി കാർഡ് രൂപത്തിലേക്ക് ആകുന്നത്. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. ഈ കാർഡുകൾ ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ കേന്ദ്രങ്ങൾ വഴിയോ ലഭ്യമാകും.