Home State മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

0

പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഇടുക്കിയിലേക്ക് പോകുന്ന വഴി തിരുവല്ല ബൈപ്പാസില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ആര്‍ക്കും പരിക്കില്ല.തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ വാഹനം അപകടം ഒഴിവാക്കാനായി ശ്രമിച്ചതോടെയാണ് സംഭവമുണ്ടായത്. ഇതോടെ വാഹനം നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നതും അപകടത്തിന് കാരണമായി എന്നാണ് സൂചന. മന്ത്രിയുടെ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രിയെ ഉടനെ തന്നെ തിരുവല്ല് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here