തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോൺഗ്രസിൽ ചേർന്നു. പത്രസമ്മേളനത്തിലാണ് ചെറിയാൻ തീരുമാനം പ്രഖ്യാപിച്ചത്. ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി.
പഴയതുപോലെ അടുത്തു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും ചെറിയാനെ സാര്‍വത്രികമായി സ്വാഗതം ചെയ‌്തു കഴിഞ്ഞുവെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
‘പാര്‍ട്ടി ബന്ധം മാത്രമല്ല, ചെറിയാന്‍ ഫിലിപ്പുമായി തനിക്കുള്ളത് കുടുംബാംഗത്തെ പോലെയുള്ള ബന്ധമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചെറിയാനുണ്ടായിട്ടുള്ള ചില മാനസിക പ്രയാസങ്ങള്‍, കോണ്‍ഗ്രസില്‍ നിന്ന് കിട്ടേണ്ട പരിഗണന കിട്ടിയില്ല, അവഗണന ഉണ്ടായി എന്ന തോന്നലുണ്ടായപ്പോള്‍ ചെറിയാന്‍ വികാരപരമായ തീരുമാനമെടുക്കുകയായിരുന്നു. ആ ഘട്ടത്തില്‍ എനിക്ക് കുറച്ച് പരിഭവവും പിണക്കവുമുണ്ടായി. അതൊരു ഷോക്ക് തന്നെയായിരുന്നു.
കുറച്ചു നാളത്തേക്ക് ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കമില്ലായിരുന്നു. പിന്നീടെനിക്ക് തോന്നി, കോണ്‍ഗ്രസില്‍ നിന്ന് രാജിവയ‌്‌ക്കാന്‍ ചെറിയാന് ചെറിയാന്റേതായ ന്യായങ്ങളുണ്ടാകും. അതോടുകൂടി എന്റെ പരിഭവങ്ങള്‍ അവസാനിച്ചു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം സാധാരണ നിലയിലായി. ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ചെറിയാന്‍ മിക്കവാറും എന്നെ വന്നുകാണും. ഡെല്‍ഹിയില്‍ വരുമ്പോള്‍ ഡെല്‍ഹിയിലെ വീട്ടില്‍ വന്നുകാണും. മഞ്ഞുരുക്കമെല്ലാം പത്തുപതിനാറ് വര്‍ഷം മുമ്പേ കഴിഞ്ഞു.
തിരികെ എത്തുമ്പോള്‍ ഉപദേശങ്ങളുടെ ആവശ്യമൊന്നും ചെറിയാനില്ല. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ വളരെ സന്തോഷമാണുള്ളത്. പക്ഷേ ഞാന്‍ ഏറെ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയപ്പോഴും, എകെജി സെന്ററിന്റെ അകത്തളങ്ങില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകിയപ്പോഴും ചെറിയാന്‍ ഫിലിപ്പ് ഒരിക്കലും മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. അദ്ദേഹം ജീവിതത്തില്‍ ആകെ എടുത്തിട്ടുള്ള മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് പഴയതുപോലെ അടുത്തു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും ചെറിയാനെ സാര്‍വത്രികമായി സ്വാഗതം ചെയ‌്തു കഴിഞ്ഞു’.
ചെറിയാന്‍ ഫിലിപ്പിന് അര്‍ഹമായ പദവി നല്‍കുമോ എന്ന ചോദ്യത്തിന് എ കെ ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അതൊക്കെ തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. അദ്ദേഹം ഉചിതമായ കാര്യങ്ങള്‍ ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രാജ്യസഭയിലേക്ക് ചെറിയാന്‍ ഉടന്‍ പോകില്ല. കോണ്‍ഗ്രസിലേക്ക് വന്നാലുടന്‍ തന്നെ അടുത്ത സ്ഥാനം രാജ്യസഭയിലേക്ക് എന്നൊന്നില്ല’. അങ്ങനെ ചെറിയാനും ആഗ്രഹിക്കുന്നെന്ന് താന്‍ കരുതുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി.