Home State വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

0

തിരുവനന്തപുരം: വിവാഹപൂര്‍വ്വ കൗണ്‍സലിംഗിന് വിധേയരായെന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കുന്നത് നിര്‍ബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതാണെന്നും സതീദേവി പറഞ്ഞു.

തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയുടെ അറിവില്ലാതെ ദത്ത് നല്‍കിയ കേസില്‍ അമ്മ അനുപമയുടെ പരാതി ലഭിച്ചതായും സതീദേവി അറിയിച്ചു. വരുന്ന അഞ്ചാം തിയ്യതി അനുപമയുടെ കേസില്‍ സീറ്റി൦ഗ് നടക്കു൦. അതിന് ശേഷ൦ നടപടികള്‍ വനിതാ കമ്മീഷന്‍ തീരുമാനിക്കും.

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കമ്മീഷൻ പരാതി കിട്ടിയിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. മോന്‍സനെതിരായ പരാതിയില്‍ നിലവില്‍ പൊലീസ് അന്വേഷണ൦ നടക്കുന്നുണ്ട്. വീഴ്ച സ൦ഭവിച്ചാല്‍ മാത്രമേ ഇടപെടേണ്ട സാഹചര്യമുള്ളൂ. നിലവിലെ സാഹചര്യത്തില്‍
പൊലീസിന് സമാന്തരമായ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here