Home State നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഭവം; പ്രതി പിടിയില്‍

നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഭവം; പ്രതി പിടിയില്‍

0

ആലുവ: നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടില്‍ വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 5 നാണ് സംഭവം. ദിലീപിനെ കാണാനെത്തിയ ഇയാള്‍ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ആളുകള്‍ കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച്‌ പോയതും. ഇത് കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. ചില സിനിമകളില്‍ ഇയാള്‍ അഭിനയിച്ചതായും പറയപ്പെടുന്നു. ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീര്‍, എസ് ഐ. കെ.വി.ജോയി, തുടങ്ങിയവരുടെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here