Home State ആര്‍സിസി സ്ഥാപക ഡയറക്ടര്‍ ഡോ എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

ആര്‍സിസി സ്ഥാപക ഡയറക്ടര്‍ ഡോ എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

0

തിരുവനന്തപുരം: പ്രശസ്ത അര്‍ബുദ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ.എം കൃഷ്ണന്‍ നായര്‍ (81) അന്തരിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ്.

തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ അര്‍ബുദ ചികിത്സ രംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് എം കൃഷ്ണന്‍ നായരായിരുന്നു.

ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി ഒരു ദശകത്തിലേറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു.

ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. 1961 ലാണ് കേരള സര്‍വകലാശാലയില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടുന്നത്. 1968 ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തരബിരുദവും നേടി. 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.

ആര്‍ സി സിയുടെ വളര്‍ച്ചയില്‍ അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here